തൃപ്രയാർ: ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് ഭാര്യക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ എങ്ങണ്ടിയൂരിൽ അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. വലപ്പാട് ബീച്ച് കൊല്ലാമ്പി വീട്ടിൽ അരവിന്ദനാ(53)ണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഏങ്ങണ്ടിയൂർ സൗപണ്ണിക ഓഡിറ്റോറിയത്തിന് മുന്നിൽ ദേശീയപത സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അരവിന്ദനോടൊപ്പം ഭാര്യ രജനിയുമുണ്ടായിരുന്നു. തലക്ക് ഗുരുതരപരിക്കേറ്റ രജനിയും ചികിത്സയിലാണ്. മക്കൾ: അജിത്ത്, അഭിജിത്ത്.