ഗുരുവായൂർ: സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ വികസനത്തിനായി കളക്ടറുടെ മനസ്സിൽ ഉള്ള ഒരു സ്വപ്ന പദ്ധതി എന്താണ്? ചോദ്യം ഒരു ഡിഗ്രി വിദ്യാർത്ഥിയുടേതായിരുന്നു. സിവിൽ സർവ്വീസ് മോഹം മനസ്സിൽ ഉടലെടുത്തതെങ്ങിനെയാണ് ? ജീവിതത്തിൽ പതറിപ്പോയ നിമിഷങ്ങളെ എങ്ങിനെയാണ് അതിജീവിച്ചത് ? ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ വിദ്യാർത്ഥികൾ കളക്ടർ അർജ്ജുൻ പാണ്ഡ്യനുമായി നടത്തിയ സംവാദമായിരുന്നു വേദി. പുതിയ തലമുറയിലെ വിദ്യാർത്ഥികൾ അവരുടെ പ്രിയങ്കരനായ ജില്ലാ കളക്ടറെ അടുത്തു കിട്ടിയപ്പോൾ ചോദ്യങ്ങളുമായി ഒപ്പം ചേർന്നു. അവരുടെ ചോദ്യങ്ങൾ കൗതുകത്തോടെ ശ്രവിച്ച് കൃത്യമായ ഉത്തരങ്ങൾ നൽകി കളക്ടറും. യൂണിവേഴ്സിറ്റി എംപ്ലോയ്ന്റ് ഇൻഫർമേഷൻ ബ്യൂറോയുടെയുടെ സഹകരണത്തോടെയാണ് കരിയർ മീറ്റിലായിരുന്നു വിദ്യാർത്ഥികളുമായി കളക്ടർ സംവദിച്ചത്. ശ്രീകൃഷ്ണകോളേജിലെ സ്കിൽ ഡെവലപ്പ്മെന്റ് സെൽ കളക്ടർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ജീവിതത്തിനും തൊഴിലിനും സഹായകമാകുന്ന മികവ് ആർജ്ജിക്കണമെന്നും പ്രതിസന്ധികളിൽ കളിൽ തളരാതെ ആത്മ വിശ്വാസത്തോടെ മുന്നേറാൻ കരുത്താകുന്ന വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾക്ക് ആവശ്യമെന്നും കളക്ടർ പറഞ്ഞു. പ്രിൻസിപ്പാൾ ഡോ. പി.എസ് വിജോയ് അധ്യക്ഷത അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാർ ഡോ. വി.കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺ കുമാർ, ഭരണസമിതി അംഗങ്ങളായ കെ.പി വിശ്വനാഥൻ, കെ.എസ് ബാലഗോപാലൻ, സി മനോജ്, യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ആൻ്റ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ചീഫ് കെ.എൻ ശ്രീകുമാരി, വിദ്യാർത്ഥി പ്രതിനിധി അഖിനേഷ് എന്നിവർ പങ്കെടുത്തു. സ്കിൽ ഡെവലപ്പ്മെന്റ് സെൽ കോഡിനേറ്റർ കോഡിനേറ്റർ ഡോ കെ അമ്പിളി സ്വാഗതവും ഐ.ക്യു.എ. സി കോഡിനേറ്റർ ഡോ. ടി.ഡി ശ്രീജ നന്ദിയും പറഞ്ഞു.