ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ ജൂബിലി ഒക്ടോബർ 11 ന് വൈവിധ്യമാർന്ന പരിപാടികളോടെ തൃശൂരിൽ ആഘോഷിക്കും. കേരള സംഗീത നാടക അക്കാദമിയുടെ റിജീയണൽ തീയേറ്ററാണ് വേദി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ,മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ. ബിന്ദു , പി.ബാലചന്ദ്രൻ എം എൽ എ എന്നിവരുൾപ്പെടെയുള്ളവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ സംഘാടക സമിതിയുടെ ചെയർമാൻമാരാണ്. കേരള
സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. കരിവെള്ളൂർ മുരളി ജനറൽ കൺവീനർ ആയി 74 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. സംഗീത നാടക അക്കാദമി കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേരളസംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷനായിരുന്നു. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, സംഗീത സംവിധായകനും ചെമ്പൈ സബ്ബ് കമ്മറ്റി അംഗവുമായ വിദ്യാധരൻ മാസ്റ്റർ, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ജോർജ് എസ് പോൾ, ചേപ്പാട് വാമനൻ നമ്പൂതിരി ,ഫാദർ പോൾ പൂവത്തിങ്കൽ എന്നിവർ സംസാരിച്ചു.