കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് മേഖലയിൽ തെരുവു നായ ശല്യം രൂക്ഷമായി. പരിഹാരം തേടി തൊട്ടാപ്പ് ലൈറ്റ് ഹൗസ് ഓട്ടോ ഡ്രൈവേഴ്സ് രംഗത്ത്. ഇത് സംബന്ധിച്ച് കടപ്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാമെന്ന് സെക്രട്ടറി പറഞ്ഞു. മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിന്റെ ഭാഗമായി ലൈറ്റ് ഹൗസ് ഭാഗത്ത് ബോർഡ് സ്ഥാപിക്കാമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതായി ഓട്ടോ ഡ്രൈവേഴ്സ് ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികളായ ഫിറോസ്, മുജീബ്, സുനിൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.