കാഞ്ഞാണി: വാടാനപ്പള്ളി- തൃശൂർ സംസ്ഥാന പാതയിൽ എറവ് ആറാംകല്ലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. എടമുട്ടം കഴിമ്പ്രം സ്വദേശി അറക്കൽ വീട്ടിൽ അബുതാഹിർ (27) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കാറും സ്കൂട്ടറും നേർക്ക് നേർ കൂട്ടിയിടിക്കുകയായിരുന്നവെന്ന് പറയുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.