Sunday, November 23, 2025

ചാവക്കാട് റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിൽ അഞ്ചാം വാർഷിക പൊതുയോഗം സമാപിച്ചു

ചാവക്കാട്: ചാവക്കാട് റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിലിൻ്റെ അഞ്ചാം വാർഷിക പൊതുയോഗം സമാപിച്ചു. മുതുവട്ടൂർ  ശിക്ഷക് സദനിൽ ചേർന്ന വാർഷിക പൊതുയോഗം  ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.വി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കാർഗിൽ യുദ്ധത്തിൽ 315 ഫീൽഡ് കമാൻ്റിങ്ങ് ഓഫീസറായി യുദ്ധ സേവ മെഡലിന് അർഹനായ ബ്രിഗേഡിയർ എൻ. എ. സുബ്രഹ്മണ്യനെ ഉപഹാരം നൽകി ആദരിച്ചു. ബ്രില്യൻ്റ് വർഗീസ്, തോംസൺ വാഴപ്പിള്ളി, പി.ഐ ലാസർ, ടി.കെ ഉണ്ണികൃഷ്ണൻ, എം.എഫ് ജോയ്, ടി.എസ്.മല്ലിക, പി.ബി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് – ഇ ഉഷ, സെക്രട്ടറി – തോംസൺ വാഴപ്പിള്ളി, ട്രഷറർ -ആൻ്റണി ഒലക്കേങ്കിൽ എന്നിവരെയും തെരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments