ഗുരുവായൂർ: സെൻ്റ് ആൻ്റണീസ് ചർച്ച് കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സമുദായ ജാഗ്രത അവകാശ ദിനാചരണവും ഭീമ ഹർജി ഒപ്പുശേഖരണവും വികാരി ഫാ. സെബി ചിറ്റാട്ടുകര ഉദ്ഘാടനം ചെയ്തു. നാം ജീവിക്കുന്ന രാജ്യത്ത്, സംസ്ഥാനത്ത്
ന്യൂനപക്ഷ അവകാശങ്ങൾ ക്രൈസ്തവർക്ക് നിഷേധിക്കുന്നതിനെ ജാഗ്രതയോടെ കാണണമെന്നും പ്രതിഷേധിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. ക്ലേലിയ കോൺവെൻ്റ് മദർ സിസ്റ്റർ റോസ മരിയ, പി.ഐ ലാസർ, മേഴ്സി ജോയ്, സജിൻ സൈമൺ, ജോയ് തോമസ്, സി.വി ലാൻസൺ, ജോളി തോമസ് എന്നിവർ സംസാരിച്ചു.