Saturday, September 13, 2025

ചാവക്കാട് നഗരസഭ ചെയർപേഴ്സനുമായി വാക്കേറ്റം; എസ്.ഐക്കെതിരെ നടപടി

ചാവക്കാട്: ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിനോട്  മോശമായി പെരുമാറിയതിന് ചാവക്കാട് എസ്.ഐക്കെതിരെ നടപടി. എസ്.ഐ  ശരത് സോമനെ വിയ്യൂരിലേക്ക് സ്ഥലംമാറ്റി. ബ്ലാങ്ങാട് ബീച്ചിൽ കച്ചവടം ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ചെയർപേഴ്സനോട് എസ്.ഐ മോശമായി പെരുമാറിയത്.  വിഷയത്തിൽ ചെയർപേഴ്സൺ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐക്കെതിരെ നടപടി സ്വീകരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments