Saturday, September 13, 2025

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷിച്ചു

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോ ത്സവത്തിൻ്റെ സുവർണ്ണ ജൂബിലി തിരുവനന്തപുരത്ത് പ്രൗഢമായി ആഘോഷിച്ചു. സംഗീതാർച്ചന, അനുസ്മരണ സമ്മേളനം, സമാദരണം, സംഗീത കച്ചേരി എന്നീ പരിപാടികളോടെയായിരുന്നു സുവർണ ജൂബിലി ആഘോഷം. ചെമ്പൈ സ്വാമികളുടെ സംഗീത സ്‌മൃതികൾ നിറഞ്ഞ ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ട്രസ്‌റ്റ് ഹാളിൽ  സംഗീതാർച്ചനയോടെയായിരുന്നു സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ തുടങ്ങിയത്. സുവർണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം  രജിസ്ട്രേഷൻ, പുരാവസ്‌തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ  നിർവ്വഹിച്ചു. ആൻറണി രാജു എം എൽ എ മുഖ്യാതിഥിയായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അദ്ധ്യക്ഷനായിരുന്നു. കവിയും എഴുത്തുകാരനുമായ പ്രൊഫ. വി മധുസൂദനൻ നായർ ചെമ്പൈ അനുസ്‌മരണ പ്രഭാഷണം നടത്തി. തിരുവനന്തപുരം കോർപ്പറേഷൻ മണക്കാട് ഡിവിഷൻ കൗൺസിലർ കെ.കെ സുരേഷ്, ശ്രീവരാഹം ഡിവിഷൻ കൗൺസിലർ ഹരികുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്,  സ്വാഗത സംഘം ഭാരവാഹികളായ അഡ്വ. വാഞ്ചീശ്വര അയ്യർ (ചെയർമാൻ), പ്രൊഫ.വൈക്കം വേണുഗോപാൽ (കൺവീനർ), എന്നിവരും സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗം കെ.പി വിശ്വനാഥൻ സ്വാഗതവും അഡ്മിനിസ്ടേറ്റർ ഒ.ബി അരുൺകുമാർ നന്ദിയും പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments