തൃശൂർ: കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച ഒന്നേകാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കൊടകര തേശ്ശേരി സ്വദേശി കാരയിൽ വീട്ടിൽ യദുപ്രകാശ് (29), പറപ്പൂക്കര മുത്രത്തിക്കര സ്വദേശി മണപ്പുള്ളി വീട്ടിൽ വിജയ് (26) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊടകര വല്ലപ്പാടിയിലുള്ള ചെങ്ങിനിയാടൻ വീട്ടിൽ എബിൻ എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.