ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം കടപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ താത്കാലിക ഒഴിവിലേക്ക് പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 16 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും ഫോൺ നമ്പറും നൽകണം.