ചാവക്കാട്: ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും സംഘടിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷൻ ദേശീയ വൈസ് ചെയർമാൻ സിറാജ് വലിയകത്ത് ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പ്രസിഡണ്ട് സി.ടി.ഡെന്നിസ് മുഖ്യാഥിതിയായി. കൺസോൾ യു.എ.ഇ കോർഡിനേറ്റർ മുബാറക്ക് ഇമ്പാർക്ക്, ട്രസ്റ്റി ആർ.വി.കമറുദ്ദീൻ,വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാർക്ക്, ഖത്തർ ചാപ്റ്റർ പ്രതിനിധി പി.പി സലാം, കൺസോൾ അഭ്യുദയകാംക്ഷി സി.എം അനീഷ് എന്നിവർ സംസാരിച്ചു. ട്രസ്റ്റി എം.കെ നൗഷാദ് അലി, സ്റ്റാഫംഗങ്ങളായ ഫെബിജ സുബൈർ, സൈനബ ബഷീർ എന്നിവർ നേതൃത്വം നൽകി.കൺസോൾ സെക്രട്ടറി കെ ഷംസുദ്ദീൻ സ്വാഗതവും ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു.