ഗുരുവായൂർ: ഗുരുവായൂരിൽ കാറിന് പുറകിൽ സ്കൂട്ടറിടിച്ച് വീട്ടമ്മക്ക് പരിക്ക്. സ്കൂട്ടർ യാത്രിക പേരകം പനക്കൽ വീട്ടിൽ ബീന(42)ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.30 ഓടെ ഗുരുവായൂർ ഫയർ സ്റ്റേഷന് മുന്നിൽ വെച്ചായിരുന്നു അപകടം.പരിക്കേറ്റ സ്ത്രീയെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.