ഗുരുവായൂർ: ചൊവ്വല്ലൂർപടി ഫെഡറൽ ബാങ്കിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു പയ്യൂർ മത്രംകോട്ട് വീട്ടിൽ ഗൗതം(20), മറ്റം പന്തായിൽ വീട്ടിൽ വൈശാഖ്(19) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.