Friday, September 20, 2024

മുഹമ്മദൻസ് ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപക ദിനം ആചരിച്ചു

കടപ്പുറം: മുഹമ്മദൻസ് കാട്ടിൽ ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കടപ്പുറം പഞ്ചായത്തിലെ 16ാം വാർഡിലെ അംഗൻവാടിയിൽ കഴിഞ്ഞ നാലര പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ച് വിരമിച്ച ജെസ്സി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു. കടപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി മുസ്താഖ് അലി പൊന്നാട അണിയിച്ചു, ക്ലബ്ബ് പ്രസിഡൻ്റ് പി.വി റിയാസ് ഉപഹാരം നൽകി. പ്രവർത്തകരായ സാദിഖ്, സുനജാൻ, ഷിബു,സലാഹു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments