ചാവക്കാട്: തിരുവത്ര കുഞ്ചേരി ദേശാഭിമാനി വായനശാലയുടെയും ദുബായ് കുഞ്ചേരി കൂട്ടായ്മയുടെയും നേതൃത്വത്തിൽ ചാവക്കാട് നഗരസഭ നാലാം വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനം നൽകി. അനുമോദന സദസ്സ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.ജി കിരൺ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്, വായനശാല രക്ഷാധികാരികളായ ടി.എം ദിലീപൻ, കെ.ആർ ആനന്തൻ, പപ്പൻ തിരുവത്ര, പി.ഡി ജയരാജൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി അബ്ദുൽ റഹ്മാൻ സ്വാഗതവും എം.ആർ ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു. എം.കെ സുബ്രൻ, പി.എ ശശി, എം.കെ മണികണ്ഠൻ, ഷംസുദ്ദീൻ,എം. കെ. സുരേഷ്, എം.സി. ചന്ദ്രദാസ്, പ്രഭു താണിശ്ശേരി, ഫൈസൽ എന്നിവർ നേതൃത്വം നൽകി.