ഗുരുവായൂർ: ഗുരുവായൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണത്തിനോടനുബന്ധിച്ച് പച്ചക്കറി വിപണ കേന്ദ്രം ആരംഭിച്ചു. ഗുരുവായൂർ കിഴക്കേ നടയിലെ ടൗൺഹാളിന് സമീപം പ്രവർത്തനമാരംഭിച്ച വിപണന കേന്ദ്രം ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എ അരവിന്ദൻ, സെക്രട്ടറി പി ഇഖ്ബാൽ, പൊതുപ്രവർത്തകരായ കെ.ആർ സൂരജ്, കെ.ആർ ബാഹുലേയൻ, സിന്ധു ബാബു, എ.വി റൈനസ്, കെ.വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ആദ്യ വിൽപ്പന കെ.ആർ സൂരജിൽ നിന്നും ആർ.എച്ച് സലിം ഏറ്റുവാങ്ങി.