ചാവക്കാട്: ചാവക്കാട് നഗരസഭ 21-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളെ ഓണപ്പുടവ നൽകി ആദരിച്ചു. ഇൻകാസ് ദുബൈ സ്റ്റേറ്റ് സെക്രട്ടറി സി സാദിഖ് അലി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് കെ.എസ് ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മത്സ്യബന്ധന രംഗത്ത് അമ്പത് വർഷത്തിലേറെ പ്രവർത്തിച്ച കരിമ്പുള്ളി വാസു, ആലുങ്ങൽ ബാലൻ, എന്നിവരെ പൊന്നോണപ്പുടവ നൽകി ആദരിച്ചു. ഗുരുവായുർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.കെ ഹിറോഷ്, പി.കെ രാധാ കൃഷ്ണൻ, ഇ.കെ മോഹൻലാൽ, കെ.എച്ച് അഭിനന്ദ് ,കെ.കെ സുഷീന, വി.എം ആഷിക്ക് എന്നിവർ സംസാരിച്ചു.