ചാവക്കാട്: ചാവക്കാട് മണ്ഡലം ഒമ്പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ 21-മത് കുടുംബ സ്‌നേഹസംഗമം 30, 31 തിയ്യതികളിൽ മുതുവട്ടൂര്‍ ആച്ചാണത്ത് പറമ്പില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 30-ന് രാവിലെ 10-ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ടി.എന്‍ പ്രതാപന്‍ മെഡിക്കല്‍ ക്യാമ്പും വയോജനസംഗമവും ഉദ്ഘാടനം ചെയ്യും. 31-ന് രാവിലെ 10-ന് നടക്കുന്ന കുട്ടിക്കൂടാരം പരിപാടി എം.പി വിന്‍സെന്റ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപനസമ്മേളനത്തില്‍ ടി. സിദ്ദിഖ് എം.എല്‍.എ, നേതാക്കളായ ടി.വി ചന്ദ്രമോഹന്‍, അഡ്വ. ടി.എസ് അജിത്, ഡോ. സോയ ജോസഫ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുക്കും. അമ്മമാര്‍ക്ക് ഓണപുടവ, ഓണക്കോടി, പെന്‍ഷന്‍, ഔഷധക്കിറ്റ്, ഓണക്കിറ്റ്, ചികിത്സ സഹായം തുടങ്ങിയവയുടെ വിതരണം, ഓണസദ്യ, കലാപരിപാടികള്‍ എന്നിവയും സംഗമത്തിന്റെ ഭാഗമായി ഉണ്ടാവും. ചെയര്‍മാന്‍ സി.എ. മനോഹരന്‍, ഭാരവാഹികളായ കെ.വി സത്താര്‍, ആര്‍. ദിവ്യ, വി.കെ സുരേഷ്, കെ.ജി സജീഷ്, ജമാല്‍ താമരത്ത് എന്നിവർ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.