ഗുരുവായൂർ: ഗുരുവായൂർ ബ്രാഹ്മണ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ വിനായകചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി രഥ ഘോഷയാത്ര നടത്തി. പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും രഥഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. നാദസ്വര അകമ്പടിയോടെ ഗുരുവായൂർ ക്ഷേത്രം കിഴക്കെ നടയിൽ എത്തിച്ചേർന്ന് നടയിൽ നിന്നും മടങ്ങി. ഗുരുവായൂർ ബ്രാഹ്മണ സമൂഹ മഠത്തിൽ ഇറക്കി എഴുന്നെള്ളിപ്പും തുടർന്ന് പൂജ, നിവേദ്യം എന്നിവയും നടന്നു. ഇന്ന് ഗണപതിഹോമം, തൃകാല പൂജ, ഭജന, ഗണപതി സ്തോത്ര പാരായണം എന്നിവയും നാളെ രാവിലെ ഗണപതി ഹോമത്തിന് ശേഷം 6.30 ന് കിഴക്കെ ബ്രാഹ്മണ സമൂഹം കുളത്തിൽ വിഗ്രഹം നിമജ്ജനം ചെയ്യും. സമൂഹം പ്രസിഡന്റ് ജി.കെ ഹരിഹരകൃഷ്‌ണൻ, സെക്രട്ടറി ടി.കെ ശിവരാമകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ജി.വി രാമനാഥൻ, മഹിള വിഭാഗം പ്രസിഡൻ്റ് ലളിത ഗോപാലകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.