ചാവക്കാട്: 69-ാമത് കേരള സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക്സിൽ 4×100 റിലേയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീം അംഗം മുഹമ്മദ് റയ്യാനെ സി.പി.എം ചാവക്കാട് ലോക്കൽ കമ്മിറ്റി അനുമോദിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉപഹാരം കൈമാറി. ഏരിയ കമ്മിറ്റി അംഗം മാലികുളം അബ്ബാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ് അശോകൻ, വി.വി ഷെരീഫ്, വി.ജി ബിജി, കെ.ആർ മോഹനൻ, കെ.സി സുനിൽ, പി.വി നഹാസ് എന്നിവർ പങ്കെടുത്തു