ഗുരുവായൂർ: താമരയൂർ സമൃദ്ധിഗ്രാമം റസിഡൻ്റസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സമൃദ്ധി സംഗമവും നവതി ആഘോഷവും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിബിത മോഹൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മുൻ വൈസ് ചെയർമാൻ കെ.പി വിനോദ് മുഖ്യാതിഥിയായി. നവതി ആഘോഷിക്കുന്ന ഗുരുവായൂരിലെ സാമൂഹ്യ സാംസ്ക്കാരികരംഗത്തെ പ്രമുഖനായ മേലേടത്ത് ചന്ദ്രശേഖരൻ നായരെ ചെയർമാൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. പ്രസിഡണ്ട് കെ.കൃഷ്ണൻകുട്ടി, സെക്രട്ടറി ഗോപി കുപ്പായിൽ , ഇ.പി. ലോറൻസ്, അനിൽ കല്ലാറ്റ്,കെ.കെ. ബാലകൃഷ്ണൻ,മഹേഷ് ഗോപി, എം.ബി.പ്രകാശ് , ഗോകുൽ പ്രകാശ്, തുടങ്ങിയവർ സംസാരിച്ചു. മഞ്ജുഷ ഹരീഷ്, അഖിലമഹേഷ്, ബിന്ദു പ്രകാശ്,രമേഷ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് സ്നേഹ വിരുന്ന് ഉണ്ടായി.