Tuesday, August 26, 2025

ഗുരുവായൂർ നഗര ഉപജീവന കേന്ദ്രം വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗര ഉപജീവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഷൈലജ സുധന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ.എം ഷെഫീര്‍, കൗണ്‍സിലര്‍മാരായ ബിന്ദു പുരുഷോത്തമന്‍, ബിബിത മോഹന്‍, ജ്യോതി രവീന്ദ്രനാഥ്, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ വി.എസ്. ദീപ, ക്ലീന്‍ സിറ്റി മാനേജര്‍ അശോക് കുമാര്‍, മോളി ജോയ്, അമ്പിളി ഉണ്ണികൃഷ്ണന്‍, ഹരിത ഷിജിന്‍, അക്ഷയ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടർന്ന് ഓണസദ്യയും കലാപരിപാടികളും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments