ഗുരുവായൂർ: ഷംഷാബാദ് ബിഷപ്പും ആദിലാബാദ് രൂപത അഡ്മിനിസ്ട്രേറ്ററുമായ മാർ. പ്രിൻസ് ആന്റണി പാണങ്ങാടന് കാവീട് ഇടവക ജനങ്ങൾ സ്വീകരണം നൽകി. കാരയൂർ സ്കൂൾ പരിസരത്തു നിന്നും ബാൻഡ് മേള അകമ്പടിയോടെ മതബോധന വിദ്യാർത്ഥികളും ഇടവക അംഗങ്ങളും ചേർന്ന് ബിഷപ്പിനെ പള്ളിയിലേക്ക് ആനയിച്ചു. തുടർന്ന് ബിഷപ്പിന്റെ കാർമികത്വത്തിൽ വിശുദ്ധ ബലി അർപ്പിച്ചു. ആദിലാബാദ് രൂപതയിലെ മീറ്റപ്പിള്ളി ഗ്രാമത്തിൽ ഒരു ദേവാലയ നിർമ്മാണത്തിനായി കാവീട് ഇടവകയിൽ നിന്നും സ്വരൂപിച്ച 13 ലക്ഷം രൂപയുടെ ചെക്ക് ബിഷപ്പിന് ഇടവകയ്ക്കുവേണ്ടി ട്രസ്റ്റിമാരായ സി.ജി റാഫേൽ, നിതിൻ പാലത്തിങ്കൽ,സണ്ണി ചീരൻ എന്നിവർ കൈമാറി. വികാരി ഫാദർ. ഫ്രാൻസിസ് നീലങ്കാവിൽ, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി, ഭക്തസംഘടന ഏകോപന സമിതി എന്നിവർ നേതൃത്വം നൽകി.