ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി പുതിയ എൽ.സി.ഡി പ്രൊജക്ടർ. പ്രവാസിയായ മലയാളി എൻജിനീയർ ചാവക്കാട് സ്വദേശി വിനീത് കുമാറാണ് വഴിപാട് സമർപ്പണം നടത്തിയത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ പ്രോജക്ടർ ഏറ്റുവാങ്ങി. വിനീത് കുമാർ വിദേശത്തായതിനാൽ സുഹൃത്ത് കേശവനാണ് പ്രൊജക്ടർ കൈമാറിയത്. ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിലെ ഉപയോഗത്തിനാണ് ഉപകരണം സമർപ്പിച്ചത്. ദേവസ്വം ഭരണസമിതി അംഗം സി മനോജ് ,വേദ- സംസ്കാര പ0ന കേന്ദ്രം ഡയറക്ടർ ഡോ. പി നാരായണൻ നമ്പൂതിരി, പ്രസിദ്ധീകരണ വിഭാഗം അസിസ്റ്റന്റ് മാനേജർ കെ.ജി സുരേഷ് കുമാർ, ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ എം നളിൻ ബാബു, അധ്യാപകൻ ബബീഷ് എന്നിവർ സന്നിഹിതരായി.