ഗുരുവായൂർ: മഹാത്മ സാംസ്കാരിക സമിതിയുടെ വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ചു. എം.പി വീരേന്ദ്രകുമാർ സാഹിത്യ സ്മാരക പുരസ്ക്കാരം ആലംങ്കോട് ലീലാകൃഷ്ണനും, ഭാവ ഗായകൻ പി ജയചന്ദ്രൻ സ്മാരക പുരസ്ക്കാരം ഗാനരചയിതാവും കവിയുമായ ബി കെ ഹരിനാരായണനും, പൊതുപ്രവർത്തനത്തിനുള്ള ലീഡർ കെ കരുണാകരന്റെ പേരിലുള്ള പുരസ്ക്കാരം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയനും നൽകി. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ചു നടന്ന പുരസ്ക്കാര സമർപ്പണ ചടങ്ങിൽ പ്രശസ്ത സിനിമാ താരം ജയരാജ് വാര്യർ അധ്യക്ഷത വഹിച്ചു. പത്മശ്രീ കലാമണ്ഢലം ഗോപിയാശാൻ ഉദ്ഘാടനവും പുരസ്ക്കാര വിതരണവും നിർവ്വഹിച്ചു, ഷാജു പുതൂർ, മുഹമ്മദ് റഷീദ്, സുകുമാരൻ ചിത്രസൗദം എന്നിവർ സംസാരിച്ചു. മഹാത്മ സാംസ്കാരിക സമിതിയുടെ ചെയർമാൻ സതീഷ് കുമാർ ചേർപ്പ് ചടങ്ങിന് സ്വാഗതവും, സെക്രട്ടറി കെ ബി പ്രമോദ് നന്ദിയും പറഞ്ഞു.