Monday, August 25, 2025

ഹൈവേ അധികൃതരുടെ അനാസ്ഥ; എസ്.ഡി.പി.ഐ ഹെൽമെറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു

പുന്നയൂർക്കുളം: ഹൈവേ അധികൃതരുടെ അനാസ്ഥക്കെതിരെ എസ്.ഡി.പി.ഐ അണ്ടത്തോട് – തീരദേശ മേഖല ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹെൽമെറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. മന്ദലാംകുന്ന് കിണർ പരിസരത്ത്‌ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പാപ്പാളി വഴി അണ്ടത്തോട് സമാപിച്ചു. ജീവന് ഭീഷണിയാകുന്ന രീതിയിൽ സർവീസ് റോഡുകൾ പൂർണ്ണമായും തകർന്നിട്ടും അനാസ്ഥ തുടരുന്ന അധികൃതരുടെ കണ്ണ് തുറക്കാൻ ഹെൽമെറ്റ്‌ ധരിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ യോഗം എസ്.ഡി.പി.ഐ   പുന്നയൂർക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സക്കറിയ പൂക്കാട്ട് ഉദ്ഘാടനം ചെയ്തു. അണ്ടത്തോട് ബ്രാഞ്ച് പ്രസിഡന്റ്‌ അയ്യൂബ് അണ്ടത്തോട് അധ്യക്ഷത വഹിച്ചു. കുമാരൻപടി ബ്രാഞ്ച് പ്രസിഡന്റ്‌ തൗഫീഖ് മാലിക്കുളം സ്വാഗതം പറഞ്ഞു. അണ്ടത്തോട് ബ്രാഞ്ച് സെക്രട്ടറി ഷംസീർ മടപ്പൻ നന്ദി പറഞ്ഞു. എസ്.ഡി.പി.ഐ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുബൈർ ഐനിക്കൽ, പഞ്ചായത്ത്‌ കമ്മിറ്റി അംഗം ആഷിഫ് മാലിക്കുളം, മുനീർ, ഒലീദ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments