പുന്നയൂർക്കുളം: തകർന്ന സർവ്വീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കാത്ത ഹൈവേ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ ഹൈവേ പിക്കറ്റിങും പ്രകടനവും നടത്തി. അണ്ടത്തോട് സെൻ്ററിൽ നടന്ന പരിപാടി വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി റഖീബ് കെ തറയിൽ ഉദ്ഘാടനം ചെയ്തു. ലത്തീഫ് കോലയിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഉമ്മർ പുന്നയൂർകുളം, വി അബ്ദുസ്സമദ്, ഹുസൈൻ അണ്ടത്തോട്, എം അബ്ദുൾ കരീം എന്നിവർ സംസാരിച്ചു. സിറാജ് പാപ്പാളി, സാദിഖ് തറയിൽ, ഉമർ കടിക്കാട്, കെ ഹനീഫ, അബുഹാജി, ബക്കർ ചന്ദനത്ത് തുടങ്ങിയവർ നേതൃത്വം നൽകി.