ചാവക്കാട്: അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ ബാങ്കിങ്ങിൽ ഡോക്ടറേറ്റ് നേടിയ തിരുവത്ര കുഞ്ചേരി സ്വദേശിനി ഡോ. ബിന്ദുവിനെ ദേശാഭിമാനി വായനശാലയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചാവക്കാട് നഗരസഭ ചെയർപെഴ്സൺ ഷീജ പ്രശാന്ത് ഉപഹാരം നൽകി. സി.പി.എം ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.എച്ച് സലാം, ടി.എം ദിലീപ്, വി.ജി സഹദേവൻ, കെ.ആർ ആനന്ദൻ,ബ്രാഞ്ച് സെക്രട്ടറി എം.ആർ ലോഹിതാക്ഷൻ, വായനശാല പ്രസിഡണ്ട് എം.ജി കിരൺ, പപ്പൻ തിരുവത്ര, പി.എ ശശി, എം.സി ചന്ദ്രദാസ്, എം.കെ സുബ്രൻ, എം.വി സുകുമാരൻ,അബു വൈശ്യം വീട്ടിൽ, കുടുംബാംഗങ്ങളായ നളിനിയമ്മ, കെ.എ ഷോബി, നന്ദഷോബി, കെ.എ ഷാജി, അശ്വതി നന്ദുലാൽ തുടങ്ങിയവർ പങ്കെടുത്തു. പരേതനായ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ.ടി അപ്പുകുട്ടന്റെ മകൻ ഷോബിയുടെ ഭാര്യയാണ് ബിന്ദു.
https://www.facebook.com/61579341429172/videos/1709984486188420