ചാവക്കാട്: കേരളത്തിലെ അതിപുരാതനമായ അപൂർവ്വം ശിവക്ഷേത്രങ്ങളിലൊന്നായ തിരുവത്ര സ്വയം ഭൂ: മഹാശിവക്ഷേത്രത്തിലെ നാലാംഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു. യോഗത്തിൽ ക്ഷേത്രം ഭരണ സമിതി പ്രസിഡണ്ട് എം തനീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ ജനാർദ്ദനൻ ചുറ്റമ്പല പുനർ നിർമ്മാണത്തെ സംബന്ധിച്ച് വിശദീകരിച്ചു രക്ഷാധികാരികളായി സി.കെ ശ്രീനിവാസൻ, എം.എ സുബ്രൻ, പി.എം മുകുന്ദൻ, ജനറൽ കൺവീനർ എം.എ ജനാർദ്ദനൻ, ചെയർമാൻ കെ.എം തനീഷ്, ഖജാൻജി എം.കെ ഷാജി എന്നിവർ അടങ്ങുന്ന 41 അംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. കെ.കെ ത്രിവിക്രമൻ സ്വാഗതവും എൻ.കെ രമേശൻ നന്ദിയും പറഞ്ഞു.