കടപ്പുറം: ജീവൻ രേഖ പോർട്ടലിലെ തകരാറ് മൂലം പെൻഷൻ മസ്റ്ററിംഗ് അവതാളത്തിലായെന്നും തിയ്യതി നീട്ടി വെക്കണമെന്നും കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി ആവശ്യപ്പെട്ടു. ക്ഷേമ പെൻഷൻ മാസ്റ്ററിങ് നടത്തുന്ന ജീവൻ രേഖ പോർട്ടലിലെ തകരാറുമൂലം പെൻഷൻ മസ്റ്റ്റിംഗ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കിടപ്പുരോഗികളുടെ വീടുകളിൽ സന്ദർശിച്ചാണ് അക്ഷയ സെൻ്ററുകൾ പെൻഷൻ മസ്റ്ററിങ് നടത്തുന്നത്. ഈ മാസം 24ന് തീയതി അവസാനിക്കാനിരിക്കെ നിരവധി കിടപ്പ് രോഗികൾക്ക് ഇനിയും ഈ സൗകര്യം ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മാസ്റ്ററിംഗ് തീയതി നീട്ടിവെക്കുകയും പോർട്ടൽ സൗകര്യം മെച്ചപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.