Sunday, January 11, 2026

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; ഗുരുവായൂരിൽ ഒരുക്കം തുടങ്ങി ആം ആദ്മി പാർട്ടി

ഗുരുവായൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഗുരുവായൂരിൽ ഒരുക്കം തുടങ്ങി ആം ആദ്മി പാർട്ടി. തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു ജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താൻ ആം ആദ്മി പാർട്ടി മുനിസിപ്പൽ കമ്മിറ്റി തയ്യാറാക്കിയ അഭിപ്രായ സർവ്വേ ക്യൂ ആർ കോഡ് (https://forms.gle/rRxGXdELQCPc6PKd9) സമർപ്പണം നടത്തി. നടൻ ശിവജി ഗുരുവായൂർ സമർപ്പണം നിർവഹിച്ചു. ആം ആദ്മി പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് സതീഷ് വിജയൻ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പോളി ഫ്രാൻസിസ്, സെക്രട്ടറി ജോൺസൺ പാലുവായ് എന്നിവർ സന്നിഹിതരായിരുന്നു.

ആം ആദ്മി പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി തയ്യാറാക്കിയ അഭിപ്രായ സർവ്വേ ക്യൂ ആർ കോഡ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments