ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വിശേഷങ്ങൾ പ്രതിപാദിക്കുന്ന ഷാജു പുതൂരിൻ്റെ പ്രദക്ഷിണം എന്ന പുസ്തകം പ്രകാശിതമായി. മമ്മിയൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ, സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ഡോ.എ. ഹരിനാരായണന് ആദ്യ കോപ്പി നൽകികൊണ്ട് പ്രാകാശന കർമ്മം നിർവഹിച്ചു. കെ.കെ ഗോവിന്ദ ദാസ് ,ബാലൻ വാറണാട്ട്, സജീവൻ നമ്പിയത്ത്, ഗ്രന്ഥകർത്താവ് ഷാജു പുതൂർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.