Wednesday, August 20, 2025

‘ചാവക്കാട് ആശുപത്രി ഡയാലിസിസ് യൂണിറ്റിലെ ദുരവസ്ഥ പരിഹരിക്കണം’, എസ്‌.ഡി.പി.ഐ നിവേദനം നൽകി

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ പുറകിലെ ശുചിത്വമില്ലായ്മയും മലിനീകരണവും അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. ഡയാലിസിസ് നടത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ശാന്തവും ശുചിത്വപരവുമായ അന്തരീക്ഷം അത്യന്താപേക്ഷിതമാണെന്നും എന്നാൽ നിലവിൽ ആശുപത്രി പരിസരത്ത് കൊതുകുകൾ വ്യാപകമായി പെരുകുന്ന അവസ്ഥയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ദുര്‍ഗന്ധം അസഹ്യമായ അവസ്ഥയാണ്. ഇതുവഴി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഗുരുതരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി നിവേദനത്തിലുണ്ട്. എസ്‌.ഡി.പി.ഐ മുനിസിപ്പൽ വൈസ് പ്രസിഡന്റ് ദിലീപ് അത്താണി, പുത്തൻകടപ്പുറം ബ്രാഞ്ച് പ്രസിഡണ്ട് മുജീബ് കുന്നത്ത് എന്നിവർ  ചേർന്നാണ് നിവേദനം  ആശുപത്രി സൂപ്രണ്ടിന് സമർപ്പിച്ചത്. ആശുപത്രി മാനേജ്മെന്റും ചാവക്കാട് നഗരസഭയും ചേർന്ന് അടിയന്തര ഇടപെടലിലൂടെ പ്രശ്നപരിഹാരം നടപ്പിലാക്കണമെന്ന് എസ്‌.ഡി.പി.ഐ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments