ചാവക്കാട്: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി തിരുവത്ര മേഖല സമ്മേളനത്തിന് തുടക്കമായി. മേഖലയിലെ 12 യൂണിറ്റുകളിലും പതാക ദിനം ആചരിച്ചു. തിരുവത്രയിൽ മേഖല സെക്രട്ടറി പ്രസന്ന രണദിവെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ലിസ മത്രംകോട്ട് അധ്യക്ഷത വഹിച്ചു. രമ രാജൻ, അഭിനി, ഭൈമി സുനിലൻ, കൗൺസിലർമാരായ ഉമ്മു റഹ്മത്ത്, ശ്രീജി സുഭാഷ്, പ്രിയ മനോഹരൻ എന്നിവർ സംസാരിച്ചു.