Wednesday, August 6, 2025

വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ല പ്രവർത്തക യോഗം ഗുരുവായൂരിൽ സമാപിച്ചു

ഗുരുവായൂർ: വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ല പ്രവർത്തക യോഗം സമാപിച്ചു. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു. വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ജില്ല ട്രഷറർ ടി സുധാകരൻ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി  ആർ.വി ഇക്ബാൽ  സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ് മനോജ്, ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ജിനി രാധാകൃഷ്ണൻ, പി.ടി പ്രസാദ്, സരോജിനി തങ്കം എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ടി ശ്രീകുമാർ സ്വാഗതവും  സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് ഗുരുവായൂർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments