Wednesday, August 6, 2025

ഗുരുവായൂര്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ ചുമതലയേറ്റു; സന്തോഷ് ജാക്ക് പ്രസിഡന്റ്, ഒ.ടി. സൈമണ്‍ സെക്രട്ടറി

ഗുരുവായൂര്‍: ഗുരുവായൂർ ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. സ്ഥാനാരോഹണവും സര്‍വീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും പുതിയ  അംഗങ്ങളുടെ ഇന്‍ഡക്ഷന്‍ സെറിമണിയും സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് വിനീത് മോഹന്‍ അധ്യക്ഷത വഹിച്ചു. വീല്‍ചെയര്‍, ഡയാലിസിസ് കിറ്റുകള്‍ തുടങ്ങിയവ വിതരണം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ  ആദരിച്ചു. റീജണല്‍ ചെയര്‍മാന്‍ ഗില്‍ബര്‍ട്ട്  പാറമേല്‍, സോണ്‍ ചെയര്‍മാന്‍ രാജേഷ് ജാക്ക്, ഡിസ്ട്രിക് ഭാരവാഹികളായ ശിവദാസന്‍ മുല്ലപ്പള്ളി, കെ.വി രവീന്ദ്രന്‍, സുധാകരന്‍ നായരശ്ശേരി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി  പ്രസിഡന്റ് സന്തോഷ് ജാക്ക്, സെക്രട്ടറി  ഒ.ടി. സൈമണ്‍, ട്രഷറർ കെ.ബി. ഷൈജു എന്നിവരെയും തെരഞ്ഞെടുത്തു. തുടർന്ന് സ്‌നേഹവിരുന്നും കലാപരിപാടികളും അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments