ചാവക്കാട്: മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായ ധനം വിതരണം ചെയ്തു. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ ചാവക്കാട് നഗരസഭ കൗൺസിലർ കെ.വി. സത്താർ ഉദ്ഘാടനം ചെയ്തു. മഹല്ല് ട്രഷറർ ടി.എസ് നിസാമുദ്ധീൻ അധ്യക്ഷത വഹിച്ചു. ഇമാം ഹുദൈഫ ഖിറാഅത്ത് ചൊല്ലി.
മഹല്ല് സെക്രട്ടറി പി.വി ഉസ്മാൻ, കമ്മിറ്റി അംഗങ്ങളായ എം.പി ബഷീർ, കെ ഷംസുദ്ദീൻ, എം.എച്ച് ജലീൽ, മദ്രസ പ്രിൻസിപ്പാൾ സുലൈഖ ഹംസ തുടങ്ങിയവർ നേതൃത്വം നൽകി. മഹല്ല് വിദ്യാഭ്യാസ സമിതി കൺവീനർ പി.വി ഫൈസൽ സ്വാഗതവും മഹല്ല് കമ്മിറ്റി അംഗം ആർ.വി അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.