ഒരുമനയൂർ: കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. ചടങ്ങിൽ വാർഡ് പ്രസിഡൻ്റുമാർക്ക് സ്വീകരണവും നൽകി. കെ.പി.സി.സി രാഷ്ട്രീയ സമിതി അംഗം ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ ചാക്കോ അധ്യക്ഷത വഹിച്ചു. വി.ടി.ആർ റഷീദ്, ഹമീദ് ഹാജി, വി.പി അലി, ഇ.പി കുര്യാക്കോസ്, ഹംസ കാട്ടത്തറ, ലീന സജീവൻ, നസീർ മുപ്പിൽ, ആരിഫ ജുഫൈർ, മൊയ്നു കാരയിൽ, യു.എൻ മൊയ്നു എന്നിവർ നേതൃത്വം നൽകി.