ഗുരുവായൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭ്യമുഖ്യത്തിൽ 31 വർഷമായി നടത്തിവരുന്ന ഗണേശോൽത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് മമ്മിയൂരിൽ തുറന്നു. ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ഡോ. ഹരി നാരായണൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അഡ്വ.കെ.എസ് പവിത്രൻ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് സതീഷ് ചന്ദ്രൻ, ടി.പി മുരളി, എ.ഒ ജഗന്നിവാസൻ, എം.വി രവീന്ദ്രനാഥ്, പി വത്സലൻ, പുഷ്പ പ്രസാദ്, രഘു ഇരിങ്ങപ്പുറം എന്നിവർ സംസാരിച്ചു.