പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്തിലെ തൃപ്പറ്റ് 14-ാം നമ്പർ അങ്കണവാടി നാടിന് സമർപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാർട്ട് അംഗൻവാടി കെട്ടിടം നിർമ്മിച്ചത്. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ സ്വഗതം പറഞ്ഞു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചി നീയർ സനൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗ്രീഷ്മ ഷനോജ്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മൂസ ആലത്തയിൽ, ബിന്ദു ടീച്ചർ, വാർഡ് മെമ്പർ പ്രേമ സിദ്ധാർത്ഥൻ, മെമ്പർമാരായ ഷംസുദ്ദീൻ ചന്ദനത്ത്, ശോഭ പ്രേമൻ, അജിത ഭരതൻ, ഹാജറ കമറുദ്ധീൻ, ബുഷറ നൗഷാദ്, ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ രാജി,പരിസ്ഥിതി പ്രവർത്തകൻ കടവല്ലൂർ ഷാജഹാൻ, അംഗൻവാടി വർക്കർ മിനി, ഹെൽപ്പർ രാധ, പൂർവ അധ്യാപകൻ അമ്മുക്കുട്ടി, ഹെൽപ്പർ സിസിലി, അംഗൻവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, കുട്ടികൾ, സപര്യ, സംസ്കാര ജി.സി.സി, മര്യാദമൂല തുടങ്ങി ക്ലബ് പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.കെ സിന്ധു നന്ദി പറഞ്ഞു. ഹരിത കേരളം മിഷൻ ഒരു തൈ നടാം വൃക്ഷവൽക്കരണ ക്യാമ്പയിൻ തൈ വിതരണ ഉദ്ഘാടനവും പൂർവ്വ അധ്യാപകരെ ആദരിക്കലും ഉണ്ടായി.