Sunday, November 23, 2025

ബി.എം.എസ് ഗുരുവായൂർ മേഖലാ കമ്മിറ്റി മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഗുരുവായൂർ: ഭാരതീയ മസ്ദൂർ സംഘം ഗുരുവായൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗത്വ ക്യാമ്പയിൻ നടത്തി. ബി.എം.എസ് ഗുരുവായൂർ മേഖല പ്രസിഡണ്ട് കെ.എ ജയതിലകൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ മസ്ദൂർ സംഘം ഗുരുവായൂർ യൂണിറ്റ്  പ്രസിഡണ്ട് എം.വി വിജീഷ് അധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡണ്ട് വി.കെ സുരേഷ് ബാബു, സന്തോഷ് വെള്ളറക്കാട്, കെ.വി മധുസൂദനൻ, അനിൽ വെട്ടിയാറ, മോട്ടോർ ക്ഷേമ ബോർഡ്  ഉദ്യോഗസ്ഥരായ പി.എസ് കാവ്യ, കെ.ജെ പ്രിൻസി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments