Friday, July 18, 2025

ഓർമ്മയിലെങ്ങും ഉമ്മൻചാണ്ടി; നാടെങ്ങും ഉമ്മൻചാണ്ടി അനുസ്മരണം

പുന്നയൂർക്കുളം: കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടി ഡിസിസി സെക്രട്ടറി എ.എം. അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എൻ.ആർ. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പ്രിയേഷ് അയ്യരകത്ത്, നേതാക്കളായ മൂസ ആലത്തയിൽ, ടി.എം. പരീത്, ടി.കെ. സക്കരിയ തുടങ്ങിയവർ സംസാരിച്ചു. കെബീർ തെങ്ങിൽ, മൊയ്‌തുണ്ണി ചാലിൽ, മൊയ്‌തീൻ, അമീൻ, സജീൽ ബാവുണ്ണി, ഹൈദർ, ഹംസു ചോലയിൽ, കരീം, ഷംസു, യദുകൃഷ്ണൻ, നാസർ, ഷമീം, ഷെബീർ, മനീഷ്, ഷറഫുദ്ധീൻ, അബ്ദുള്ള പടിഞ്ഞാറയിൽ, സിദ്ധീഖ്, സൈനുദ്ധീൻ, മുഹമ്മദാലി, നാസർ, റാഫി, നൗഷാദ്, അൽത്താഫ് തുടങ്ങിയവർ സംബന്ധിച്ചു.

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ രണ്ടാം വാർഷിക അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഇസഹാഹ് മണത്തല അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു . പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി പി കൃഷ്ണൻ മാസ്റ്റർ , ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത് അലി , സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്ര, വാർഡ് പ്രസിഡന്റ് നാസിം നാലകത്ത്, റൂറൽ ബാങ്ക് ഡയറക്ടർ അഷ്റഫ് ബ്ലാങ്ങാട് , ഓട്ടോ ഡ്രൈവർ നിയോജക മണ്ഡല  ഐ എൻ ടി യു സി പ്രസിഡന്റ് റൗഫ് എ എച്ച് , സക്കീർ ചന്ദനപറമ്പിൽ , ഷെരീഫ് പുളിചിറകെട്ട് , സുബൈർ പാലക്കൽ , അബൂബക്കർ പനന്തര എന്നിവർ സംസാരിച്ചു.

ഗുരുവായൂർ:  കോൺഗ്രസ്സ് പൂക്കോട് മണ്ഡലം കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. തമ്പുരാൻപടി കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ആന്റോ തോമസ് അദ്ധ്യക്ഷത വഹിച്ചു.  കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.എഫ്. ജോയ് ഉദ്ഘാടനം ചെയ്തു. ഷാജി. റ്റി.എ., റെജീന അസീസ്, സി..എം. അഷറഫ്,  സാബു ചൊവ്വല്ലൂർ,  ബഷീർ പൂക്കോട്, ജോൺസൻ ചൊവ്വല്ലൂർ, ബഷീർ ഹാജി എന്നിവർ സംസാരിച്ചു. രാജേഷ് ജാക്ക് സ്വാഗതവും തോംസൺ ചൊവ്വല്ലൂർ നന്ദിയും പറഞ്ഞു.

പുന്നയൂർ: പുന്നയൂർ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റാഷ് മുനീർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം. വി. ഹൈദറാലി ഉദ്ഘാടനം നിർവഹിച്ചു. മുൻ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ടന്റ് അഡ്വക്കേറ്റ് കെ.കെ ഷിബു മുഖ്യ പ്രഭാഷണം നടത്തി. യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജന പൂവ്വത്ത്, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ശർബാനൂസ് പണിക്ക വീട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, ഐ. പി. രാജേന്ദ്രൻ, ആർ.വി. മുഹമ്മദ്‌ കുട്ടി, പി. കെ. ഹസ്സൻ, മൊയ്‌ദീൻഷാ പള്ളത്ത്, മുനാഷ് മച്ചിങ്ങൽ, സി ജബ്ബാർ, പി സൈദലവി, ഫൈസൽ തഹാനി, യൂസഫ് ഹാജി, ഉമ്മർ വീക്ഷണം എന്നിവർ സംസാരിച്ചു. ആരിഫ ഫാറൂഖ്, ധർമൻ മത്രംകോട്ട്, നിസാം ആലുങ്ങൽ, നജീബ് അഞ്ചിങ്ങൽ, ഖലീൽ എടക്കഴിയൂർ, അഷറഫ് ഹൈദ്രലി, നൂറു വട്ടം പറമ്പിൽ, അക്ബർ അകലാട്, ഇർഷാദ് പള്ളത്ത്, വീരാൻകുട്ടി പള്ളിപറമ്പിൽ, അബു പെരുംപുളി, മനാഫ് കൊട്ടിലിങ്ങൾ, താച്ചു,
ഷെഹീർ ,ഷാഹു, നസീറ അഹമദ്, പ്രേമാവതി, മുനീബ് പള്ളിപറമ്പിൽ, സഞ്ജിത്, സഫുവാൻ, ഇർഫാൻ, വാർഡ് ബൂത്ത്‌ പ്രസിഡന്റുമാരായ ഫൈസൽ, സുബൈർ അമ്പലത്ത് വീട്ടിൽ, തുഫൈൽ കാട്ടിൽ, ജലീൽ വലിയകത്ത്, ലത്തീഫ് വലിയകത്ത്, മണികണ്ഠൻ ആലുക്കൽ എന്നിവർ നേതൃത്വം നൽകി. ഷാനിഫ് സ്വാഗതവും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ഷെമീറ ഇബ്രാഹിം നന്ദിയും പറഞ്ഞു.

ഗുരുവായൂർ: ചാമുണ്ഡേശ്വരി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം അനുസ്മരണ വാർഷിക ദിനം ആചരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ രഞ്ജിത് അധ്യക്ഷത വഹിച്ചു. കണ്ണൻ അയ്യപ്പത്ത്, ചീരേടത്ത് ബാലചന്ദ്രൻ നായർ , ആർ.കെ ശങ്കരനുണ്ണി, വി.ബി വിപിൻ, കെ.കെ അനീഷ്, സി ജഗദീശൻ, കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു.

ചാവക്കാട്: ഉമ്മൻ ചാണ്ടിയുടെ 2-ാം ചരമവാർഷികദിനത്തിനോടനുബന്ധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സ്മൃതി യാത്രയും  സ്മൃതി സദസ്സും സംഘടിപ്പിച്ചു. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച സ്മൃതി യാത്ര മുൻസിപ്പൽ സ്ക്വയറിൽ അവസാനിച്ചു. തുടർന്ന് നടന്ന സ്മൃതി സദസ്സ് മുൻ ഡിസിസി പ്രസിഡണ്ട് ഒ. അബ്ദുൾ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു.

ജീവിച്ച ഒരോ നിമിഷത്തേയും കർമ്മം കൊണ്ട് സഫലമാക്കിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് ഒ. അബ്ദുൾ റഹിമാൻ കുട്ടി അനുസ്മരിച്ചു. മണ്ഡലം  പ്രസിഡണ്ട് കെ.വി.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ഡി. വീരമണി , പി.യതീന്ദ്രദാസ്, കെ. നവാസ് ഉമ്മർ മുക്കണ്ടത്ത്, കെ.പി.എ. റഷീദ്, നൗഷാദ് കൊട്ടിലിങ്ങൽ, സി. മുസ്താഖലി, സി.കെ. ബാലകൃഷ്ണൻ, ടി.എച്ച് റഹീം, കെ.വി.യൂസഫ് അലി, ഷോബി ഫ്രാൻസിസ്, അക്ബർ ചേറ്റുവ, മിസിരിയ മുസ്താഖലി, വി.കെ. സുജിത്ത്, ബക്കർ സി പുന്ന,ശശി വാർനാട്ട്, കെ.എസ്. സന്ദീപ്, കെ.എ. ഹുസൈൻ, കെ.കെ.ഹിറോഷ്, രതീഷ് ഇരട്ടപ്പുഴ,പി.കെ. ഷക്കീർ, എന്നിവർ സംസാരിച്ചു. വി. മുഹമ്മുദ്ധീൻ, ഷുക്കൂർ കോനാരത്ത്, എ.കെ. മുഹമ്മദാലി, കെ.ബി, വിജു, കെ.വി. ലാജുദ്ധീൻ,ഷെക്കീർ മണത്തല, പി.വി. ഇസ്ഹാക്ക്, ഹാഷിം തിരുവത്ര, കെ.എ. രാധാകൃഷ്ണൻ, കെ.എൻ സന്തോഷ്, ഉമ്മർ കരിപ്പായിൽ, ആർ വി. അബ്ദുൾ ജബ്ബാർ,സലാം കൊപ്പര, ആർ. വി.സി.ബഷീർ എന്നിവർ  നേതൃത്വം നൽകി.

ഗുരുവായൂർ: ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം  ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ഭവനിൽ  പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഡി.സി.സി. എക്സിക്യുട്ടീവ് അംഗം ഇർഷാദ് ചേറ്റുവ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ. രവികുമാർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ കെ.വി സത്താർ, പി.കെ രാജേഷ് ബാബു, ബേബി ഫ്രാൻസീസ്, ബാലൻ വാറണാട്ട്, ഒ.കെ.ആർ മണികണ്ഠൻ, അനീഷ് പാലയൂർ, ജമാൽ താമരത്ത്, സിൻ്റോ തോമസ്, സി.എസ് സൂരജ്, പി.വി പീറ്റർ,ശിവൻ പാലിയത്ത്, ഹരി എം വാരിയർ, ടി.കെ. ഗോപാലകൃഷ്ണൻ, സി.വി.ബാലകൃഷ്ണൻ, അൻവർ ഒരുമനയൂർ,വി.എസ്. നവനീത്, വി.കെ ജയരാജ്, സി. അനിൽകുമാർ, ടി.വി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.

കടപ്പുറം: ഉമ്മൻ ചാണ്ടി സ്മാരക ട്രസ്റ്റ് കടപ്പുറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ   ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആച്ചി ബാബു അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കള്ളാമ്പി അഷറഫ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺസ് മണ്ഡലം മുൻ പ്രസിഡന്റ് നവീൻ മുണ്ടൻ മുഖ്യപ്രഭാഷണം നടത്തി.  റിപ്പോർട്ട് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ റസാക്ക് അവതരിപ്പിച്ചു. ഷിജു മുണ്ടൻ സ്വാഗതവും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ടി.വി. വിശാഖ് നന്ദിയും പറഞ്ഞു. ട്രസ്റ്റ് ഭാരവാഹികളായ ആച്ചി അബ്ദു, എം. കെ.സുധീർ, സി. എം.ഷാഹു, പി. എ. മുഹമ്മദ് ഷിയാസ്, എം. വി  ബിനീഷ്, വലീദ് തെരുവത്ത് തുടങ്ങിയവർ സംസാരിച്ചു.

കടപ്പുറം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ഓർമ്മദിനത്തിൽ കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും  സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ  ഡിസിസി ജനറൽ സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി. മുസ്താഖ് അലി, കെ. എം. ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ. നാസർ, പി.കെ. നിഹാദ്  അബ്ദുൽ ജബ്ബാർ, ബൈജു തെക്കൻ, സി. എസ്. രമണൻ, കെ. കെ. വേദുരാജ്, കർഷക കോൺഗ്രസ്  ജില്ല സെക്രട്ടറി അബ്ദുൽ മജീദ്, മിസ്രിയ മുസ്താഖ് അലി, ഷാലിമ സുബൈർ, മൂക്കൻ കാഞ്ചന, പൊറ്റയിൽ മുംതാസ്, ശൈലജ വിജയൻ, ചാലിൽ സക്കീർ എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ അബ്ദുൽ അസീസ് ചാലിൽ, കൊപ്പര സജീവ്, ഒ. വി. വേലായുധൻ, റഷീദ് പുളിക്കൽ, അബൂബക്കർ വലപ്പാട്,എൻ.കെ. റഷീദ് , ഹൈദർ വട്ടേക്കാട്,എ.കെ. ഹമീദ്,അലിമോൻ, രവി, ബിനീഷ്, വിജേഷ്, സാമിക്കുട്ടി, മുഹമ്മദ്‌ കെ, മുരളി, രഘു, മുനീർ, പോഷക സംഘടന  നേതാക്കൾ  തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴയുടെ നേതൃത്വത്തിൽ ഉമ്മൻ‌ചാണ്ടിയുടെ ഫോട്ടോയുമായി അഞ്ചങ്ങാടിയിൽ സ്മൃതി യാത്ര നടത്തി.

ചാവക്കാട്: തിരുവത്ര മേഖല കോൺഗ്രസ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി യുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു. പുത്തൻ കടപ്പുറം സെന്ററിൽ കെ. പി. സി. സി. മുൻ മെമ്പർ സി. എ.ഗോപ പ്രതാപൻ ഉത്ഘാടനം ചെയ്തു. എച്ച്. എം. നൗഫൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എ.എം. അസ്മത്ത് അലി, മുതിർന്ന കോൺഗ്രസ്‌ നേതാക്കന്മാരയ മുഹമ്മദ്ധീൻ, കെ. നവാസ്, കെ. എച്ച്. ഷാഹുൽ ഹമീദ്, പി. എം.നാസർ, ആലുങ്ങൽ ദേവൻ, മുഹ്സിൻ ചിന്നക്കൽ, മൊയ്‌ദ്ധീൻഷ ആലുങ്ങൽ, അലി രാമി,നസീർ കൊട്ടിലിങ്ങൽ, അക്ബർ ഇൻക്കാസ്, കെ. എം. അക്ബർ , കമറു പാലപെട്ടി, യൂത്ത് കോൺഗ്രസ്  നേതാക്കളായ ഷെമീം ഉമ്മർ,സുഹാസ് ആലുങ്ങൽ,നദീം ഖാലിദ്, പ്രത്യുഷ്, സിറാജ്, നസീഫ് എന്നിവർ പങ്കെടുത്തു.

ചാവക്കാട്: ഉമ്മൻചാണ്ടിയുടെ രണ്ടാം ഓർമദിനത്തിൽ  യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും ആചരിച്ചു. ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന കൺവീനർ കെ. എച്ച്. ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശിഹാബ് മണത്തല അധ്യക്ഷത വഹിച്ചു.  യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി റിഷി ലാസർ അനുസ്മരണ പ്രഭാഷണം നടത്തി.മണ്ഡലം സെക്രട്ടറി മിഥുൻ മണത്തല സ്വാഗതവും മണ്ഡലം സെക്രട്ടറി സലീക് മണത്തല നന്ദിയും പറഞ്ഞു. മണ്ഡലം സെക്രട്ടറിമാരായ പി.എസ് ഷുഹൈബ്, അനസ് പാലയൂർ, കെ.എസ്. യു.അസംബ്ലി പ്രസിഡന്റ്‌ ലാസിം നിഹാൽ, റൂറൽ ബാങ്ക് ഡയറക്ടർ സനൂപ് താമരത്ത്, ആദിൽ മണത്തല, ഷെക്കീൽ മണത്തല, ഷാഫി ബ്ലാങ്ങാട് എന്നിവർ പങ്കെടുത്തു.

ഗുരുവായൂർ: ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ സ്ഥാപിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രം മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ  അനാഛാദനം ചെയ്ത് പുഷ്പാർച്ചന നടത്തി. അനുസ്മരണ സദസ് ഡി.കെ.ടി.എഫ് ജില്ല പ്രസിഡണ്ട് .കെ.പി.എ. റഷീദ് ഉൽഘാടനം ചെയ്തു.  ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ,നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ , സംസ്ക്കാര സാഹിതി ജില്ല വൈസ് പ്രസിഡണ്ട് ശശി വാറണാട്ട്, നേതാക്കളായ ബാലൻ വാറണാട്ട്, സി.എസ്. സൂരജ് , സി. അനിൽകുമാർ , ഫിറോസ് പുത്തംമ്പല്ലി, ടി.കെ.ഗോപാലകൃഷ്ണൻ , ശിവൻ പാലിയത്ത്, സി.ജെ. റെയ്മണ്ട്, സ്റ്റീഫൻ ജോസ് , പ്രദീഷ് ഓടാട്ട്, പ്രിയ രാജേന്ദ്രൻ, കെ.കെ.രഞ്ജിത്ത്, ടി.വി.കൃഷ്ണദാസ്, ജഹവർ മുഹമ്മദുണ്ണി , ശശികുമാർ പട്ടത്താക്കിൽ,രാജു കൂടത്തിങ്കൽ, പി.ജി.സുരേഷ് എന്നിവർ സംസാരിച്ചു. വി.എസ്. നവനീത്, ഒ.പി ജോൺസൺ, എം.വി. രാജലക്ഷ്മി, സുഷാ ബാബു, ബഷീർ കുന്നിക്കൽ , പി.കെ.മുഹമ്മദുണ്ണി , കെ.പി രമേശ്,ആന്റോ പി ലാസർ , കൃഷ്ണദാസ് പൈക്കാട്ട്, ഷാജൻവെള്ളറ,ബിജുഓടാട്ട്, സി.കെ വിജയകുമാർ , വിബിൻ വല്ലങ്ങര, സി.ശങ്കരനുണ്ണി, ആരിഫ് എന്നിവർ നേതൃത്വം നൽകി.

Oplus_0

RELATED ARTICLES
- Advertisment -

Most Popular

Recent Comments