ഗുരുവായൂർ: സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ നഗരസഭയിലെ പൂക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന് കെട്ടിട നിര്‍മ്മാണത്തിനായി 2 കോടി രൂപയുടെ ഭരണാനുമതിയായതായി എന്‍.കെ അക്ബര്‍ എം.എല്‍.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍വ്വഹണ ചുമതല. 2 നിലകളിലായി ഡിസൈന്‍ ചെയ്തിട്ടുള്ള കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ ആദ്യഘട്ടത്തിനാണ് നിലവില്‍ ഭരണാനുമതിയായിട്ടുള്ളത്. പൂക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ മുഖച്ഛായ മാറ്റുന്ന വികസനപ്രവര്‍ത്തനത്തിനാണ് തുടക്കമിടുന്നതെന്നും ആരോഗ്യമേഖലയില്‍ വലിയ മുന്നേറ്റം നടത്തുന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ നിശ്ചയദാര്‍ഢ്യമാണ് ഇതിലൂടെ കാണുന്നതെന്നും എം.എൽ.എ പറഞ്ഞു.