പുന്നയൂർക്കുളം: കേരള പ്രവാസി സംഘം പുന്നയൂർക്കുളം വെസ്റ്റ് മേഖല കൺവെൻഷൻ സമാപിച്ചു. കേരള പ്രവാസി സംഘം ജില്ല എക്സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇ.പി സുഭാഷ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര പ്രവാസി ക്ഷേമ ബോർഡ്, നോർക്ക റൂട്സ് എന്നിവയിൽ നിന്നും പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെപ്പറ്റി വിശദീകരിച്ചു. സി.പി.എം പുന്നയൂർക്കുളം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ഡി ധനീപ്, പ്രവാസി സംഘം ജില്ല കമ്മിറ്റി അംഗം ഷെരിഫ് തളികശ്ശേരി എന്നിവർ സംസാരിച്ചു. മൂസ ആലത്തയിൽ സ്വാഗതവും പുതിയ പ്രസിഡന്റ് അസ്‌ലം കാണക്കോട്ട് നന്ദിയും പറഞ്ഞു. വി താജുദ്ദീൻ പാനൽ അവതരിപ്പിച്ചു. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് – അസ്‌ലം കണക്കക്കോട്ട്, സെക്രട്ടറി – മൂസ ആലത്തയിൽ, ട്രഷറർ – അബ്ദുള്ള വിരുത്തിയിൽ എന്നിവരെയും തെരഞ്ഞെടുത്തു. ഏരിയ സമ്മേളന പ്രതിനിധികളായി 15 എക്സിക്യൂട്ടീവ് അംഗങ്ങളെ തീരുമാനിച്ചു.