Thursday, July 17, 2025

പഠനത്തോടൊപ്പം ഇനി തൊഴിൽ പരിശീലനവും; ഗുരുവായൂർ ജി.യു.പി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ക്ലാസ് മുറി തുറന്നു

ഗുരുവായൂർ: തൊഴിൽ നൈപുണ്യം വളർത്താൻ ഗുരുവായൂർ ജി.യു.പി സ്കൂളിൽ  ക്രിയേറ്റീവ് കോർണർ ക്ലാസ് മുറി പ്രവർത്തനം ആരംഭിച്ചു.  ഗുരുവായൂർ നഗരസഭ വൈസ് ചെയർപെഴ്സൺ അനീഷ്മ ഷനോജ്  ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാൻ എ.എം ഷഫീർ അധ്യക്ഷത വഹിച്ചു.ഡോ. എൻ.ജെ ബിനോയ് പദ്ധതി വിശദീകരിച്ചു. പ്രധാന അധ്യാപിക ഇ.ആർ സിന്ധു, എം.ടി സംഗീത, പി.സി സന്ധ്യ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാലയ പ്രവർത്തനങ്ങൾ വാർത്തയാക്കാൻ  വിദ്യാർത്ഥികൾ ഒരുക്കിയ  ‘കുട്ടിപ്പത്ര’ത്തിന്റെ   ഉദ്ഘാടനവും നടന്നു.  കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയാണ് ക്രിയേറ്റീവ് കോർണർ സ്റ്റാർസ് പദ്ധതിക്ക്  സാങ്കേതിക സഹായം നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ അധ്യാപകർക്ക്  പരിശീലനവും നൽകിയിരുന്നു. വിദ്യാലയത്തിൽ പ്രത്യേക ക്ലാസ് മുറിയിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഫാഷൻ ടെക്നോളജി, പ്ലംബ്ലിങ് ,വുഡ്  ഡിസൈനിങ്ങ്, പാചകം, അഗ്രികൾച്ചർ എന്നിങ്ങനെ  7 വിഷയങ്ങളിലുള്ള ഉപകരണങ്ങളാണു ള്ളത്.യുപി  വിഭാഗം വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments