ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ജീവകാരുണ്യനിധിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നെൻമിനി സ്വദേശിയായ കുട്ടിക്ക് ചികിത്സധന സഹായാർത്ഥം വിവിധ സുമനസ്സുകളുടെ പക്കൽ നിന്നും ശേഖരിച്ച തുക കൈമാറി. പൈതൃകം ഗുരുവായൂർ ആസ്ഥാന മന്ദിരത്തിൽ ഗുരുവായൂർ ക്ഷേത്രം മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഗുരുസ്വാമി, ആദ്യമായി സംഭാവന ചെയ്ത ശശികുമാർ കൊടമന എന്നിവർ ചേർന്ന് കൈമാറി. പൈതൃകം ഭാരവാഹികളായ അഡ്വ. രവി ചങ്കത്ത്, മധു. കെ. നായർ, ശ്രീകുമാർ. പി. നായർ, ഏ. കെ. ദിവാകരൻ, മുരളി അകമ്പടി, ജയൻ. കെ. മേനോൻ രവീന്ദ്രൻ വട്ടരങ്ങത്ത്, പി. ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ശ്രീകുമാർ പി നായർ ചെയർമാനായി പ്രവർത്തിക്കുന്ന പൈതൃകം ജീവകാരുണ്യ നിധിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്.