ഗുരുവായൂർ: കെ.എസ്.ആർ.ടി.ഇ.എ സി.ഐ.ടി.യു ഗുരുവായൂർ യൂണിറ്റ് സമ്മേളനം സമാപിച്ചു. സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ് മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജി നിഖിൽ രാധ് അദ്ധ്യക്ഷത വഹിച്ചു. എം.എം നൗഫൽ രക്തസാക്ഷി പ്രമേയവും എ.ജി സിന്ധു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് വിനു മോൻ, ജില്ല സെക്രട്ടറി പ്രബിൻ പ്രഭാകരൻ, പ്രസിഡൻ്റ് മഞ്ചുഷ്, സി.ഐ.ടി.യു ജില്ല കമ്മറ്റിയംഗം സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.കെ ഷിജു യൂണിറ്റ് റിപ്പോർട്ടും ട്രഷറർ എം.സി സുനിൽ ഓഡിറ്റ് റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി സുജിത്ത് സോമൻ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ഗുരുവായൂർ ഡിപ്പോ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പ്രധാന പങ്ക് വഹിച്ച എ.ടി.ഒ രാധാകൃഷ്ണൻ, എ.ഡി.ഇ നിബു തുടങ്ങിയവരെ ഉപഹാരം നൽകി ആദരിച്ചു. മറ്റ് സംഘടനകളിൽ നിന്നും രാജിവെച്ച് അസോസിയേഷനിൽ ചേർന്ന ജീവനക്കാർക്ക് സ്വീകരണം നൽകി. ഗരേജിൻ്റ ശോചനീയസ്ഥ പരിഹരിക്കുക, വിലക്കയറ്റം മൂലം ജീവിതം ദുസഹമായ സാഹചര്യത്തിൽ ജീവനക്കാർക്ക് കുടിശ്ശികയായ ഡി.എ അനുവദിക്കക്കുക, ബദലി ജീവനക്കാരെയും സി.എൽ.ആർ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുക എന്നീ പ്രമേയം സമ്മേളനം പാസാക്കി. സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് പ്രസിഡൻ്റ് നിഖിൽ രാധ് പതാക ഉയർത്തി. പുതിയ ഭാരവാഹികളായി
പ്രസിഡൻ്റ് – കെ.കെ ഷിജു, വൈസ് പ്രസിഡൻ്റുമാരായി ജി നിഖിൽ രാധ്, എം.ആർ ഷാജി , സെക്രട്ടറി – പി സേതുമാധവൻ, ജോയിന്റ് സെക്രട്ടറിമാരായി എൻ.ആർ ഷൈജു, എ.ജി സിന്ധു, ട്രഷറർ എം.സി സുനിൽ തുടങ്ങിയവരെ സമ്മേളനം തിരഞ്ഞെടുത്തു.