ഒരുമനയൂർ: ഒരുമനയൂർ വില്യംസ് മുതൽ ചാവക്കാട് തെക്കേ ബൈപാസ് വരെയുള്ള ദേശീയപാതയുടെ ശോചനീയാവസ്ഥക്കെതിരെ ഒരുമനയൂർ പഞ്ചായത്തിൽ പ്രമേയം. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് അവതരിപ്പിച്ച പ്രമേയം ഭരണസമിതി അംഗങ്ങൾ ഐക്യകണ്ഠേന പാസാക്കി. വ്യാഴാഴ്ച രാവിലെ തങ്ങൾപടിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.