ചാവക്കാട്: ആധാരം എഴുത്തുകാരൻ ഇ.വി മുഹമ്മദാലി (67) നിര്യാതനായി. എൻ.എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാനായിരുന്നു. അകലാട് ഒറ്റൈനി പെട്രോൾ പമ്പിന് പടിഞ്ഞാറ് ഭാഗം പരേതനായ ശരീഫിൻ്റെ മകനാണ്.
കബറടക്കം നാളെ (ചൊവ്വ) രാവിലെ എട്ടിന് അകലാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. ഭാര്യ: സഫിയ. മക്കൾ: ഷാനിയാസ്, നിഷ, നിഷിദ, ഷംനാസ്, ഷഫ്നാസ്, അസീം.